2009 മേയ് 4, തിങ്കളാഴ്‌ച

പട്ടിയാവാനുണ്ടോ ?

പട്ടിയാവാനുണ്ടോ ?
ജര്‍മന്‍ ഷെപ്പേര്‍്ഡ് ആവാം
ഡൊബര്‍്മാനാവാം
അല്‍്സെഷനാവാം
നാടന്‍ പട്ടിയാവാം
തെണ്ടി പട്ടിയാവാം
കുരയ്ക്ക്ണം...... അത്രമാത്രം
വരുന്നത്
ഗാട്ടുകരാറാവാം
ആഗോള വല്‍ക്കരണം ആവാം
സ്വകാര്യ വല്‍ക്കരണം ആവാം
ആണവ കരാറാവാം
ഫോറിന്‍ ഫണ്ടിംഗ്‌ ആവാം
ഫോറിന്‍ ഡയറക്ട് ഇന്വേസ്റ്മെന്റ്റ്‌ ആവാം
കുരയ്ക്ക്ണം.....അത്രമാത്രം
അകത്തു
സുരക്ഷിതമായി ഉറങ്ങുന്നവരുണ്ട്
സന്തോഷത്തോടെ രമിക്കുന്നവരുണ്ട്
ഏകാഗ്രതയോടെ പഠിക്കുന്നവരുണ്ട്
കാല്‍പ്പെരുമാറ്റം കേള്‍്പ്പിക്കാത്ത
കള്ളന്‍ പോലും ഉണ്ട്.
എന്താ ...പട്ടിയാവാനുണ്ടോ ?