ഞങ്ങളുടെ മതില്‍ പണ്ടേ പോലെ പെയിന്റ് ചെയ്യേണ്ടി വരാറില്ല ഇപ്പോള്‍
വര്‍ഷാവര്‍ഷം
കാരണം ,
അപ്പുറത്തെ വീട്ടിലെ മാവിലെരിഞ്ഞു വീഴ്ത്തുന്ന
പച്ചമാങ്ങയുടെ ചുനകളയാന്‍് മതിലിലുരക്കുന്ന
കുട്ടികളില്ല നാട്ടില്‍ .
തൊട്ടു മുന്നിലെ പബ്ലിക് ടാപ്പില്‍ നിന്നും
നൂല്‍ വണ്ണത്തില്‍ വരുന്ന കുടി വെള്ളം ശേഖരിക്കാനുള്ള ,
മുഷിപ്പിക്കുന്ന കാത്തിരുപ്പില്‍ ,
മതില്‍ ചാരിനിന്നു സിനിമ കഥ പറഞ്ഞു ,
മതിലിലെ ജെനതസേമിന്റെ അടരുകള്‍ ചുരണ്ടിക്കളയുന്ന
ചെട്ടതിമാരില്ല ഇപ്പോള്‍ .
മൈലാഞ്ചി അരച്ച് കൈ വെള്ളയില്‍ അണിയുമ്പോള്‍
മനസിലുറച്ച ഡിസൈന് തല ഭംഗം വരുമ്പോ
അത് മാറ്റാന്‍ മതിലിലുരച്ചു വൃത്തിയാക്കുന്ന
കൌമാരകാരായ പെണ്‍കുട്ടികളെ കണികാണാന്‍ ഇല്ല നാട്ടില്‍ .
കമ്മുനിസ്റ്റ് പച്ച കൊണ്ടു ലവ് ചിഹ്നം വരച്ചിടുന്ന ചെട്ടന്മാരുമില്ല നാട്ടില്‍ .
അവരെല്ലാം ഇപ്പോള്‍ നരച്ച ,മഞ്ഞച്ച വെട്ടവളിയന്‍ കരണ്ട
ബ്ലാക്ക് &വൈറ്റ് ഫോട്ടോയില്‍ പതിഞ്ഞുപോയി ...