2009 മാർച്ച് 29, ഞായറാഴ്‌ച

പരിചെയപ്പെടുത്തല്‍

http://umbachy.blogspot.com/ അതാണ് ബ്ലോഗിന്റെ പേരു .കവിത ഇഷ്ട്ടപ്പെടുന്ന എല്ലാവരും തീര്ച്ചയായും ഈ ബ്ലോഗ് സന്ദര്‍ശിക്കണം .

2009 മാർച്ച് 21, ശനിയാഴ്‌ച

പരിചയപ്പെടുത്തല്‍

kakkat.blogspot.കോം നല്ല കിടിലന്‍ ഫോട്ടോസ് കാണണമെഗില് ഇതു സന്നര്ശിക്കാം .ഭുത കാല ക്കുളിര്‍ എന്ന പേരില്‍ ബ്ലോഗില്‍ പ്രശസ്തനാണ് .

പരിചയപ്പെടുത്തല്‍

mazhajalakam.blogspot.comഇതാണ് ആ ബ്ലോഗിന്റെ പേരു ..എത്ര പച്ചില തിന്നിട്ടാണ് ഒരു വേപ്പില കണ്ടെതിയട്ടുണ്ടാവുക,അതിനാല്‍ ബ്ലൊഗുലകട്തിലെ കവിതകള്‍ വായിച്ചു ബോറടിചിരികുംബോളും എനിക്ക് തീരെ പരിഭവമില്ല....മഴജാലകം പോലുള്ള മികച്ച കവിതകള്‍ കണ്ടെത്താന്‍ കഴിയുന്നുണ്ടല്ലോ .എന്റെ സുഹൃത്തുക്കള്‍ എല്ലാം ഈ കവിതകള്‍ വായിച്ചിരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു .അത്രയ്ക്ക് മികച്ചത് ആണിവ .

2009 മാർച്ച് 19, വ്യാഴാഴ്‌ച

കണ്ണാടി .ബ്ലോഗ്സ്പോട്ട്.കോം ...മികച്ച എഴുത് .അക്ഷരങ്ങള്‍ ജ്വലിക്കുന്നതും,നിലാവ് പോഴിക്കുന്നതുംഇവിടെ നിങ്ങള്ക്ക് കാണാം .

പരിചയപ്പെടുത്തല്‍

ഡബ്ലു ഡബ്ല്യു ഡബ്ലിയു .ബെര്‍്ലി ത്തരങ്ങള്‍ .കോം എന്നാണ് ബ്ലോഗിന്റെ പേരു ,ഇതിനോടകംബെര്‍ലി തോമസിന്റെ ബ്ലോഗുകള്‍ ബ്ലോഗുലകത്തില്‍ സ്രെദേയം ആയിട്ടുണ്ടെങ്ങിലും എന്റെജെംഗ്ഷനിലെ സുഹ്രുതുക്കള്‍്ക്കു വേണ്ടി അറിയിക്കുകയാണ് .അര്‍ത്ഥ സംപുഷ്ട്ടവും ചിരിപ്പിച്ചു കൊണ്ടുചിന്തിപ്പിക്കുകയും ചെയ്യുന്ന അപൂര്‍വ്വം എഴുത്ത് കാരില്‍ ഒരാളാണ് ബെര്‍ലി .അത്ഭുത പെടുത്തുന്ന നര്‍മബൊധം തന്നെയാണ് അയാളുടെ തുരുപ്പ് ചീട്ട് .വായിക്കു വായനയുടെ പുതു ലോകത്തേയ്ക്ക് കടക്കു....

2009 മാർച്ച് 11, ബുധനാഴ്‌ച

പരിചയ പ്പെടുത്തല്‍

കാവ്യാ തളിരുകള്‍ എന്നാണ് ബ്ലോഗിന്റെ പേരു .
നല്ല കാവ്യാ ഗുണമുള്ള കവിത .ഭാഷയ്ക്ക്‌ ഒരു പുതു വാഗ്ദനം.സുഹൃത്തുക്കള്‍ ശ്രദ്ധിക്കുമെന്ന്കരുതുന്നു.ബ്ല്ഗുകളുടെ പ്രളയത്തില്‍ മുങ്ങിപ്പോവാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.

2009 മാർച്ച് 3, ചൊവ്വാഴ്ച

ജനനം

എന്തെ ഞാന്‍ കാബൂളില്‍ ജനിച്ചില്ല
എന്തെ ഞാന്‍ ബാഗ്ദാതില്‍, രാമല്ലയില്‍,സരജെവോയില്‍,ചെച്നിയയില്‍ ജനിച്ചില്ല
എന്തെ ഞാന്‍ ടിബറ്റില്‍,കിളിനോച്ചിയില്‍ ,കാര്‍ഗിലില്‍ ജനിച്ചില്ല
എന്തെ ഞാന്‍ ഒരു ആദിവാസി ആയി പോലും ജനിച്ചില്ല

കാലം

ബോധമില്ലാത്ത യൌവനം ചെയ്തുകൂട്ടുന്നത് എന്തൊക്കെയാണ്
കോലായ പൊളിച്ചു റൂം പണിതു
വരാന്തയുടെ ചുവരില്‍ തൂക്കിയിട്ടിരുന്ന
മുഴുവന്‍ ബ്ലാക്ക്‌ &വൈറ്റ് ഫോട്ടോസും
കൂട്ടിയിട്ട് കത്തിച്ചു
മച്ചിലേയ്കുള്ള ഏണി എടുത്തു മാറ്റി
പൂക്കളുണ്ടാവാത്ത ചെടികളെ പിഴുതെറിഞു
വിറകുപുര ചാംബലാക്കി
മുറ്റത്തുണ്ടായിരുന്ന കക്കൂസ് അകത്തു പ്രാര്‍്ഥനാ മുറിയ്ക്കടുത്ത്
ഇതുകൊണ്ടും പറ്റാതായപ്പോള്‍
അപ്പനേം അമ്മയേയും വീട്ടില്‍ ഉപേക്ഷിച്ചു u.s. പൌരത്വം നേടി

2009 മാർച്ച് 1, ഞായറാഴ്‌ച

കരിയില

നിലത്തു വീണുകിടക്കുന്ന ഉണങ്ങി കരിഞ്ഞ ,ഇല
വറുത്ത പപ്പടം കണക്കു തൊട്ടാല്‍ തകരുന്ന ഇല
ഞരമ്പുകള്‍ ദ്രിഢമായി ,എഴുന്നു നില്‍കുന്ന
പഴുത്ത പ്ലാവില നിറത്തിലുള്ള ഇല
അതിനൊരു ഭൂതവും ,വര്‍ത്തമാനവും ,ഭാവിയുമുണ്ട്
ഭൂതം ...
ഭൂമിക്ക് തിരശ്ചീനമായോ ലംബമായോ
ഉള്ളില്‍ നീരോഴുകുന്ന ജീവനുള്ള കമ്പില്‍ നിന്നും
സൂര്യനിലേയ്ക്ക് ആദ്യ നോട്ടം
മഞ്ഞിന്റെ ഒരു നേര്‍ത്ത കണിക,
മഴയുടെ
ഒരു കുഞ്ഞു തുള്ളി,
നിലാവിന്റെ പാല്‍ വെണ്മ,
ചിലപ്പോള്‍ അവ സൂര്യന് പകരമാവും
സൂര്യനെ നെഞ്ച് ഏറ്റുവാങ്ങി ,മഴയെ കുംബിളിലാക്കി
കാറ്റിനെ തടഞ്ഞു നിര്‍ത്തി
ചന്ദ്രന്റെ നേര്‍ക്ക്‌ മന്ദഹസിച്
അടയ്ക കിളിക്ക് കൂടൊരുക്കി
ചൊറിയാം പുഴുവിന് സമാധി സ്ഥലമായി
ചോണനുറുബിനു താങ്ങായി
അപ്പൂപ്പന്‍് താടിയ്ക്കു വിശ്രമ കേന്ദ്രമായി
അങ്ങിനെ.... അങ്ങിനെ
കടുത്ത പച്ചപ്പില്‍ നിറഞ്ഞ യൌവനം
ഋദുക്കളാല്‍് ദ്രിഢപ്പെടുമ്പോള്‍് യൌവനത്തിന്റെ
തളിരും എണ്ണ മയവും തിളക്കവും നഷ്ട്ടമാവുന്നു
സ്വപ്നത്തില്‍ നിന്നു മുണരുന്നു
പുറം കാഴ്ചകളില്‍ നിന്നും അകക്കാംബിലെയ്ക്ക്
മണ്ണിലന്നം തേടി ആഴ്ന്ന് ഇറങ്ങുന്ന വേരുകളില്‍ നിന്നും
തന്നിലെയ്ക്ക് എത്തിച്ചേരുന്ന ഊര്‍ജ പ്രവാഹത്തിന്റെ
നീണ്ട സഞ്ചാരം... ഉള്‍പിരിവുകള്‍. ..കൂടിച്ചേരലുകള്‍ ...
മൂപ്പിളവുകള്‍്ക്കനുസരിചു വീതം വയ്ക്കല്‍
ഒടുവില്‍ ...ഒടുവിലായറിയുന്നു
വേനലിലെ പുഴപോലെ നീരൊഴുക്ക് കുറയുന്നത്‌
വിട്ടു വിട്ടാവുന്നത് ........ തടസപ്പെടുന്നത്
അന്നത്തോട്‌ ഇഷ്ട്ടമല്ലാതാവുന്നത്
കടുത്ത പച്ചനിറം ചുവപ്പിനു വഴിമാറുന്നത്‌
ഭുമിയിലെയ്ക്കുള്ള ദൂരം ഭീതിയാവുന്നത്
വര്‍ത്തമാനം.....
വീണത്‌ നിശ്ചലമായ ഉച്ചയിലെ ഒരു ഇളം കാറ്റിലായിരുന്നു
ഒരു വലിയ മരത്തില്‍ നിന്നും ഇന്നു മുതല്‍ ഒരില മാത്രമാവുന്നു
ഒരു വലിയ മരത്തില്‍ നിന്നും ഇന്നുമുതല്‍ ഒരില മാത്രമാവുന്നു
വംശവൃക്ഷത്തിന്റെ എകതാനതയില്‍് നിന്നും
കരിയിലയുടെ സ്വത്വ ബോധത്തിലെയ്ക്ക്
ഓരോ കരിയിലയും ഓരോ രൂപപ്പെടലാണ്
ഓരോ വ്യത്യസ്ത രൂപവുമാണ്
ശില്പഭംഗിയുമാണ്
ചിത്രകാരന്‍ കാന്‍്വസിലെയ്കു പകര്‍ത്തുന്നു
ശില്പി കല്ലിലെയ്ക്കും
ഭാവി ....
കാറ്റിലുഴറി ,അരികുപൊട്ടി
വെയിലേറ്റു തളര്‍ന്നു
സിരകള്‍ മാത്രമായി
പിന്നീടവയും തകരുന്നു
വരള്‍ച്ച ബാധിച്ച ദേശത്തെ മനുഷ്യരെ പോലെ
മണ്ണില്‍ ചേരാം
എതെങ്ങിലുമൊരു കുറ്റിചൂലിനാല്‍് നയിക്കപ്പെട്ടു
സമാനാവസ്ഥയിലുള്ള ഒത്തിരി പേരുടെ കൂട്ടതില്‍്
ഒഷ്വിട്ട്സിലെ പോലെ ദെഹിക്കപ്പെടാം
മഴയത്ത് തകരാതിരുന്നാല്‍്
ഹൃദയം തളരാതിരുന്നാല്‍്
വെള്ളത്തില്‍ പൊങ്ങിക്കിടന്നു
പ്രളയതിലെന്നപോള്‍ കടലില്‍ ചെല്ലാം
ചിലപ്പോള്‍ ഒരു കൊച്ചു
പെണ്‍ക്കുട്ടിയുടെ നോട് പുസ്തകത്തില്‍
സ്റ്റ്ഫ് ചെയ്യപെട്ടു എന്നും വരം