2009 മാർച്ച് 1, ഞായറാഴ്‌ച

കരിയില

നിലത്തു വീണുകിടക്കുന്ന ഉണങ്ങി കരിഞ്ഞ ,ഇല
വറുത്ത പപ്പടം കണക്കു തൊട്ടാല്‍ തകരുന്ന ഇല
ഞരമ്പുകള്‍ ദ്രിഢമായി ,എഴുന്നു നില്‍കുന്ന
പഴുത്ത പ്ലാവില നിറത്തിലുള്ള ഇല
അതിനൊരു ഭൂതവും ,വര്‍ത്തമാനവും ,ഭാവിയുമുണ്ട്
ഭൂതം ...
ഭൂമിക്ക് തിരശ്ചീനമായോ ലംബമായോ
ഉള്ളില്‍ നീരോഴുകുന്ന ജീവനുള്ള കമ്പില്‍ നിന്നും
സൂര്യനിലേയ്ക്ക് ആദ്യ നോട്ടം
മഞ്ഞിന്റെ ഒരു നേര്‍ത്ത കണിക,
മഴയുടെ
ഒരു കുഞ്ഞു തുള്ളി,
നിലാവിന്റെ പാല്‍ വെണ്മ,
ചിലപ്പോള്‍ അവ സൂര്യന് പകരമാവും
സൂര്യനെ നെഞ്ച് ഏറ്റുവാങ്ങി ,മഴയെ കുംബിളിലാക്കി
കാറ്റിനെ തടഞ്ഞു നിര്‍ത്തി
ചന്ദ്രന്റെ നേര്‍ക്ക്‌ മന്ദഹസിച്
അടയ്ക കിളിക്ക് കൂടൊരുക്കി
ചൊറിയാം പുഴുവിന് സമാധി സ്ഥലമായി
ചോണനുറുബിനു താങ്ങായി
അപ്പൂപ്പന്‍് താടിയ്ക്കു വിശ്രമ കേന്ദ്രമായി
അങ്ങിനെ.... അങ്ങിനെ
കടുത്ത പച്ചപ്പില്‍ നിറഞ്ഞ യൌവനം
ഋദുക്കളാല്‍് ദ്രിഢപ്പെടുമ്പോള്‍് യൌവനത്തിന്റെ
തളിരും എണ്ണ മയവും തിളക്കവും നഷ്ട്ടമാവുന്നു
സ്വപ്നത്തില്‍ നിന്നു മുണരുന്നു
പുറം കാഴ്ചകളില്‍ നിന്നും അകക്കാംബിലെയ്ക്ക്
മണ്ണിലന്നം തേടി ആഴ്ന്ന് ഇറങ്ങുന്ന വേരുകളില്‍ നിന്നും
തന്നിലെയ്ക്ക് എത്തിച്ചേരുന്ന ഊര്‍ജ പ്രവാഹത്തിന്റെ
നീണ്ട സഞ്ചാരം... ഉള്‍പിരിവുകള്‍. ..കൂടിച്ചേരലുകള്‍ ...
മൂപ്പിളവുകള്‍്ക്കനുസരിചു വീതം വയ്ക്കല്‍
ഒടുവില്‍ ...ഒടുവിലായറിയുന്നു
വേനലിലെ പുഴപോലെ നീരൊഴുക്ക് കുറയുന്നത്‌
വിട്ടു വിട്ടാവുന്നത് ........ തടസപ്പെടുന്നത്
അന്നത്തോട്‌ ഇഷ്ട്ടമല്ലാതാവുന്നത്
കടുത്ത പച്ചനിറം ചുവപ്പിനു വഴിമാറുന്നത്‌
ഭുമിയിലെയ്ക്കുള്ള ദൂരം ഭീതിയാവുന്നത്
വര്‍ത്തമാനം.....
വീണത്‌ നിശ്ചലമായ ഉച്ചയിലെ ഒരു ഇളം കാറ്റിലായിരുന്നു
ഒരു വലിയ മരത്തില്‍ നിന്നും ഇന്നു മുതല്‍ ഒരില മാത്രമാവുന്നു
ഒരു വലിയ മരത്തില്‍ നിന്നും ഇന്നുമുതല്‍ ഒരില മാത്രമാവുന്നു
വംശവൃക്ഷത്തിന്റെ എകതാനതയില്‍് നിന്നും
കരിയിലയുടെ സ്വത്വ ബോധത്തിലെയ്ക്ക്
ഓരോ കരിയിലയും ഓരോ രൂപപ്പെടലാണ്
ഓരോ വ്യത്യസ്ത രൂപവുമാണ്
ശില്പഭംഗിയുമാണ്
ചിത്രകാരന്‍ കാന്‍്വസിലെയ്കു പകര്‍ത്തുന്നു
ശില്പി കല്ലിലെയ്ക്കും
ഭാവി ....
കാറ്റിലുഴറി ,അരികുപൊട്ടി
വെയിലേറ്റു തളര്‍ന്നു
സിരകള്‍ മാത്രമായി
പിന്നീടവയും തകരുന്നു
വരള്‍ച്ച ബാധിച്ച ദേശത്തെ മനുഷ്യരെ പോലെ
മണ്ണില്‍ ചേരാം
എതെങ്ങിലുമൊരു കുറ്റിചൂലിനാല്‍് നയിക്കപ്പെട്ടു
സമാനാവസ്ഥയിലുള്ള ഒത്തിരി പേരുടെ കൂട്ടതില്‍്
ഒഷ്വിട്ട്സിലെ പോലെ ദെഹിക്കപ്പെടാം
മഴയത്ത് തകരാതിരുന്നാല്‍്
ഹൃദയം തളരാതിരുന്നാല്‍്
വെള്ളത്തില്‍ പൊങ്ങിക്കിടന്നു
പ്രളയതിലെന്നപോള്‍ കടലില്‍ ചെല്ലാം
ചിലപ്പോള്‍ ഒരു കൊച്ചു
പെണ്‍ക്കുട്ടിയുടെ നോട് പുസ്തകത്തില്‍
സ്റ്റ്ഫ് ചെയ്യപെട്ടു എന്നും വരം

5 അഭിപ്രായങ്ങൾ:

  1. I feel its flowing through me, flowing through phone, flowing through generations

    മറുപടിഇല്ലാതാക്കൂ
  2. I am wondering that i entered konthuparambu through a tree after long back. Ofcourse climbing tree is an inevitable part of my playing in konthuparamu. It is the love bird of my soft heart that I never fall from a tree in my last hundreds of climbs. Really there were though challenges as gap between holding and falling were too narrow I always remarkaby stayed without fail. Making it the loving and prestigeous hereditory wealth.

    മറുപടിഇല്ലാതാക്കൂ
  3. tree was always on my side and the elas were every one I met. My intimate relation to tree is unique and uncomparable to the leaves. but leave brought seasons to me, emotions to me, colors to me, and indeed lively to me, Still tree is my soul mate it could have the challenge negotiated to get bruised on tree but the tree never ever broke me, though konthuparambu broke my toe bones when playing football

    മറുപടിഇല്ലാതാക്കൂ
  4. I am the king of konthuparambu when on the tree, but for anyone else I am the border security for konthuparambu

    മറുപടിഇല്ലാതാക്കൂ
  5. കവിത വായിച്ചു... ആശയം വളരെ നന്ന്... അതിന്റെ സാംഗത്യം ഒട്ടും നഷ്ടപ്പെടാതെ തന്നെ, അവസാന വാക്ക് വരെ ഒറ്റ ഇരുപ്പില്‍ വായിക്കാന്‍, ഒരു ആസ്വാദകനെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ആദ്യ വായനയില്‍ തന്നെ എന്നെ ആകര്‍ഷിച്ചു. ഒത്തിരി അക്ഷര തെറ്റുകളും പ്രയോഗ ശൈലികളിലുള്ള ചില പോരായ്കകളും ശ്രദ്ധയില്‍ പെടുത്തുവാനും ഞാന്‍ ഈ അവസരം വിനിയോഗിച്ചു കൊള്ളട്ടെ. വീണ്ടും എഴുതുക... ആത്മ സാക്ഷല്‍ക്കരത്തിനുള്ള ഒരു വേദിയായി കൊന്തുപരമ്പ് മാറട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ